മറയൂർ: മൂന്നാർ- മറയൂർ പാതയിൽ ആനക്കാൽപ്പെട്ടി ഭാഗത്ത് വാഹനത്തിന് സൈഡ് നൽകുന്നതിനിടെ ബൈക്ക് മറിഞ്ഞ് അപകടം. മറയൂർ പുതച്ചിവയൽ സ്വദേശി ദേവൻ, ഭാര്യ സുധ എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് ആറരയോടെ മറയൂരിന് വരുമ്പോൾ പിന്നിൽ നിന്ന് എത്തിയ ടിപ്പർ ലോറിക്ക് കടന്ന് പോകുന്നതിനായി റോഡരികിലേക്ക് ചേർത്തപ്പോൾ ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് യാത്രക്കാർ മറിഞ്ഞ് വീഴുന്നത് കണ്ടിട്ടും ടിപ്പർ നിറുത്താതെ പോയെന്ന് അപകടത്തിൽപ്പെട്ടവർ പറയുന്നു. പിന്നാലെ കാറിൽ എത്തിയ കോവിൽക്കടവ് ബി.ആർ ഹോട്ടൽ ഉടമ ബെഞ്ചുവാണ് പരിക്കേറ്റ് വഴിയരികിൽ കിടന്നവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.