ചെറുതോണി:പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ളിക്കേഷൻ വഴി രക്തദാതാക്കളെ ഉടൻ കണ്ടൈത്തുന്ന സേവനവുമായി ഡി.വൈ.എഫ്.ഐ. സൈബൈർ വിഭാഗം രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്പ് ജില്ലയിൽ ആദ്യമായാണ് രക്തദാനരംഗത്ത് എത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. ഇടുക്കിയുടെ ഭൂമി ശാസ്ത്ര പരമായ പ്രത്യേകതകളും മെഡിക്കൽകേളേജിലെ രോഗികളുടെ രക്തം ആവശ്യപ്പെട്ടുവരുന്നവരുടെ എണ്ണത്തിലെ വർദ്ധനവും പരിഗണിച്ചാണ് ദാതാക്കളെ വേഗത്തിൽ കണ്ടെത്തുന്നതിനായി മൊബൈൽ ഫോൺ വഴിയുളള സേവനം ലഭ്യമാക്കുന്നത്. ഇന്റർനെറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലു ,ഈ സേവനം മൊബൈലിൽ ലഭ്യമാകും . ഗൂഗിൾ പ്ലേസ്റ്റോറിൽ സൗജന്യ ഡിവൈഎഫ്‌ഐ രക്തദാനസേന എന്ന് രേഖപ്പെടുത്തുമ്പോൾ രക്തദാതാക്കളുടെ പേരും രക്ത ഗ്രൂപ്പും ഫോൺനമ്പറും ലഭിക്കും . ഈ നമ്പറിൽ ബന്ധ്‌പ്പെട്ടാൽ ദാതാക്കൾ എത്തും.ഏറ്റവും അടുത്ത സ്ഥലത്തുളള ദാതാവിനെ പെട്ടന്ന് തിരിച്ചറിയാൻ കഴിയുമെന്നുളളതാണ് മറ്റൊരു പ്രത്യേകത. സന്നദ്ധരായ ആർക്കും മൊബൈൽ ഫോൺ വഴി ഈ സേവനത്തിൽ അംഗമാകാം. ആവശ്യഘട്ടങ്ങളിൽ ആംബുൻലസ് ,ടാക്സി സേവനവും ഈ സാങ്കേതിക വിദ്യയിലൂടെ ലഭ്യമാകുമെന്ന് നേതാക്കൾ പറഞ്ഞു. ഇന്ന് വൈകിട്ട് നാലിന് കരിമ്പനിൽ സ്വാന്തനം ട്രസ്റ്റ് ചെയർമാൻ റോമിയോ സെബാസ്റ്റർ പദ്ധതി നാടിനു സമർപ്പിക്കും. എസ് പിലാബ്സ് എന്ന സോെഫ്ട് വെയർ സംരംഭവുമായി സഹകരിച്ചാണ് മൊബൈൽ ആപ്പ് നിർമ്മിച്ചിട്ടുളളതന്ന് ഡിറ്റാജ് ജോസഫ്,എബിൻ ജോസഫ്, എൻഎസ് രജ്ജിത്ത്, രതീഷ് ജോർജ്, യദുമോഹൻ എന്നിവർ അറിയിച്ചു.