കട്ടപ്പന: കേരള കോൺഗ്രസ് -എം (പി.ജെ. ജോസഫ്) ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നെടുങ്കണ്ടത്ത് സായാഹ്ന ധർണ നടത്തും. ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, നിർമാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക, ഇടതു സർക്കാരിന്റെ ജനദ്രോഹനയങ്ങൾ അവസാനിപ്പിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് തടയുക, കാർഷികോൽപന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന സായാഹ്ന ധർണ ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനംചെയ്യും.