ചെറുതോണി: എസ്.എൻ.ഡി.പി യോഗം കിളിയാർ കണ്ടം ശാഖയുടെ വാർഷിക പൊതുയോഗം ശാഖാ ആഡിറ്റോറിയത്തിൽ നടത്തി. പ്രസിഡന്റ് കെ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കെ.എസ്. ജിസ് മുഖ്യപ്രഭാഷണം നടത്തി. വരവ് ചെലവ് കണക്കും പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി വി.കെ. സജികുമാർ അവതരിപ്പിച്ചു. സജീവൻ ചെരുവിൽ ഷീല സുധൻ എന്നിവർ പ്രസംഗിച്ചു.ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 11 മുതൽ 16 വരെ നടത്തുമെന്ന് ക്ഷേത്രം മേൽശാന്തി അരുൺ ശാന്തി അറിയിച്ചു.