flex
കല്യാണംമുടക്കികൾക്കെതിരെ പടി. കോടിക്കുളം കുളത്തിങ്കൽ സിറ്റിയിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ്ബോർഡ്

പടി. കോടിക്കുളം: നാട്ടിലെ പൊതുശല്യമായ കല്യാണം മുടക്കികളെക്കൊണ്ട് പൊറുതിമുട്ടിയ പടി. കോടിക്കുളത്തെ യുവതീ- യുവാക്കൾ കട്ടകലിപ്പിലാണ്. സഹിക്കെട്ടതോടെ യുവാക്കൾ പ്രദേശത്ത് ഇവർക്കെതിരെ ഒരു ഫ്ലക്സ് തന്നെവച്ചു. പടി. കോടിക്കുളത്തെ യുവതീ- യുവാക്കളുടെ കല്യാണം മുടക്കുന്നവരെ തിരിച്ചറിഞ്ഞാൽ പ്രായം, ജാതി, മതം, രാഷ്ട്രീയം എന്നിവ നോക്കാതെ വീട്ടിൽ കയറി പരസ്യമായി തല്ലുമെന്നാണ് ഫ്ലക്സിലെ ഭീഷണി. ഏത് ചങ്ങാതിയായാലും ചങ്ങാതിയുടെ അമ്മയോ അച്ഛനോ ആയാലും സ്വന്തം മക്കളുടെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ഇനി എന്തുമാകാമെന്നുള്ള വിചാരം അവസാനിപ്പിച്ചുകൊള്ളാനും മുന്നറിയിപ്പ് നൽകുന്നു. ഫ്ലക്സിൽ മൂന്ന് വെള്ളവട്ടമിട്ടിട്ട് ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക എന്നും എഴുതിയിട്ടുണ്ട്. ഈ ഫ്ലക്സ് അടിച്ചുമാറ്റി വിറക് പുരയുടെയും കോഴിക്കൂടിന്റെയും പുറത്തിടാൻ നോട്ടമിട്ടിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഈ ഫ്ലക്സ് സി.സി ടി.വി നിരീക്ഷണത്തിലാണെന്നും മുന്നറിയിപ്പുനൽകുന്നു. ആശംസകളോടെ വിവാഹം കഴിയാത്തവർക്കായി വിവാഹിതരായ കോടിക്കുളത്തെ ഒരുപറ്റം യുവാക്കൾ എന്ന് എഴുത്തോടെയാണ് ഫ്ലക്സ് അവസാനിക്കുന്നത്. പടി. കോടിക്കുളത്തെ കുളത്തിങ്കൽ സിറ്റിയിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

വംശനാശമില്ലാത്ത വർഗം

ഈ ആധുനികകാലത്തും എല്ലാ നാട്ടിലും ഒരു പോലെ കാണുന്ന വംശനാശമില്ലാത്ത വിഭാഗമാണ് കല്യാണംമുടക്കികൾ. നാട്ടിലെ വിവാഹപ്രായമായ യുവാവിനോ യുവതിക്കോ നല്ല ഒരു കല്യാണാലോചന വന്നെന്നറിഞ്ഞാൽ അത് മുടക്കാതെ പിന്നെ ഇക്കൂട്ടർക്ക് ഉറക്കമില്ല. ചെക്കനെയോ പെണ്ണിനെയോ കുറിച്ച് തിരക്കാൻ ബന്ധുക്കൾ നാട്ടിലെ പ്രധാന വാർത്താ സ്രോതസായ ചായക്കടയിലാകും ആദ്യം കയറുക. ഒന്നുകിൽ ചായക്കടക്കാരൻ, അല്ലെങ്കിൽ അവിടെ വന്നിരുന്ന് ഒരു പണിയുമില്ലാതെ പരദൂഷണം പറഞ്ഞിരിക്കുന്ന കാർന്നോര്, അല്ലെങ്കിൽ വേലയും കൂലിയുമില്ലാത്ത പൊതുപ്രവർത്തകൻ അങ്ങനെ ആരെങ്കിലുമാകും അന്നാട്ടിലെ സ്ഥിരം കല്യാണംമുടക്കികൾ.

ഒരു സുഖം,

ഒരു മനഃസുഖം

എങ്ങനെയുണ്ട് നമ്മുടെ ഇന്ന വീട്ടിലെ പയ്യൻ എന്ന് ചോദിച്ചാൽ 'അവനെക്കുറിച്ച് ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് വേണം വൈകിട്ട് അവൻ കണ്ട കഞ്ചാവും കുത്തിവച്ച് കള്ളും കുടിച്ച് വന്ന് എന്നെ തല്ലാൻ" - ഈ രീതിയിലാകും മറുപടിയുടെ പൊതുസ്വഭാവം. പെൺകുട്ടികളെ കുറിച്ചാണെങ്കിൽ, 'അവൾ ആ ബസ് ഡ്രൈവർക്കൊപ്പം പോയിട്ട് തിരികെ വന്നോ" എന്നാകും ചോദിക്കുക. രണ്ടായാലും തിരക്കി വന്നവർ പിന്നെ ആ പഞ്ചായത്തിൽ നിന്ന് പോലും കല്യാണം ആലോചിക്കില്ല. ഇതൊന്നുമല്ലാതെ വേറൊരു വിഭാഗമുണ്ട്.

കല്യാണാലോചനയുമായി വന്ന വീട്ടുകാരുടെ ഫോൺ നമ്പർ എങ്ങനെയും തപ്പി കണ്ടുപിടിച്ച് ഉള്ളതും ഇല്ലാത്തതുമെല്ലാം പറഞ്ഞ് അത് മുടക്കും. ഇതുകൊണ്ടൊക്കെ എന്ത് ഗുണമാണ് കിട്ടുന്നതെന്ന് ചോദിച്ചാൽ