കട്ടപ്പന: സർക്കാർ നിർദേശത്തെത്തുടർന്ന് നെടുങ്കണ്ടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം ശുചീകരിച്ചു. നെടുങ്കണ്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, ഹൈസ്‌കൂൾ, പഞ്ചായത്ത് എൽപി, യുപി സ്‌കൂളുകൾ, പഴയ സ്‌പോർട്സ് ഹോസ്റ്റൽ കെട്ടിടം എന്നിവിടങ്ങളാണ് അടിയന്തരമായി ശുചീകരണം നടത്തിയത്. വയനാട്ടിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിക്കാനിടയായ സംഭവത്തെത്തുടർന്നാണ് എല്ലാ സർക്കാർ വിദ്യാലയങ്ങളുടേയും പരിസരം അടിയന്തരമായി ശുചീകരിക്കുവാൻ നിർദേശം നൽകിയത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കാടുവെട്ട് യന്ത്രം ഉപയോഗിച്ച് വെട്ടിത്തെളിച്ചത്. സ്‌കൂളിലേക്കുള്ള വഴികളും ഗ്രൗണ്ടും കെട്ടിടങ്ങളുടെ സമീപമുള്ള മൺതിട്ടകളും കാടുവെട്ടി വൃത്തിയാക്കി.