കട്ടപ്പന: ദേശീയ സ്‌കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ നെടുങ്കണ്ടം സ്വദേശിക്ക് വെങ്കല മെഡൽ. നെടുങ്കണ്ടം ചരുവിള പുത്തൻവീട്ടിൽ അനിത ഹരിദാസാണ് ദേശീയതലത്തിൽ ശ്രദ്ധേയമായ മത്സരം കാഴ്ചവച്ചത്. ഡൽഹി ഛത്രസാലിൽ നടന്ന ദേശിയ സ്‌കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ചാണ് അനിത മത്സരിച്ചത്. ജൂഡോയിൽ കേരളത്തിന് അഞ്ച് വെങ്കല മെഡലുകൾ ലഭിച്ചു. 40 കിലോഗ്രാമിൽ താഴെയുള്ള വിഭാഗത്തിൽ കർണാടകത്തെ തോൽപിച്ചാണ് അനിത വെങ്കലമെഡൽ സ്വന്തമാക്കിയത്. കല്ലാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. നെടുങ്കണ്ടം സ്‌പോർട്സ് അക്കാദമിയിലെ ജൂഡോ പരിശീലകൻ പി.വി. പ്രിജീഷാണ് പരിശീലകൻ. 2016 തെലുങ്കാനയിൽ നടന്ന ദേശിയ സ്‌കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിലും അനിത വെങ്കലമെഡൽ നേടിയിരുന്നു. കഴിഞ്ഞ ഏഴുവർഷമായി നെടുങ്കണ്ടം ജൂഡോ അക്കാദമിയിൽനിന്നും പരിശീലനം നേടിവരികയാണ്. പരേതനായ ഹരിദാസിന്റെയും ശോഭനയുടെയും മകളാ