തൊടുപുഴ: ടൗൺ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിന്റെ ആഭിമുഖ്യത്തിൽ വിവിധ മൽസര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി ഡിസംബർ ഒൻപതു മുതൽ ആരംഭിക്കുന്ന 15 ദിവസ സൗജന്യ മൽസര പരീക്ഷാ പരിശീലനം തൊടുപുഴ പെൻഷൻ ഭവനിൽ നടക്കും. താത്പര്യമുള്ളവർ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് സഹിതം തൊടുപുഴ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിൽ അപേക്ഷ നൽകണം.