നെടുങ്കണ്ടം: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിവന്ന അയ്യപ്പൻമാർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി.
കാർ യാത്രക്കാരായ രണ്ട് പേർക്ക് പരുക്കേറ്റു. മാവടി കോലത്ത് സുരേഷ് ശിവരാമൻ(45), മകൻ സുമിത്ത്(13) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമിത്തിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കല്ലാറിന് സമീപം അപകടം നടന്നത്. ചേമ്പളം ഭാഗത്തുനിന്നും വന്ന കാർ എതിർദിശയിലെ
പുതിയേടത്ത് ദിലുവിന്റെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടത്തിൽ വീടിന്റെ മതിൽ തകർന്നു. മുറ്റത്ത് ഉണ്ടായിരുന്ന
സ്‌കൂട്ടിക്കും കേടുപാടുകൾ സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെമുൻവശം തകർന്നു.