മറയൂർ:ഔഷധ ഗുണവും തൈലത്തിന്റെ അളവും കൂടുതലുള്ള വട്ടവട - കാന്തല്ലൂർ മേഖലയിൽ വിളയുന്ന വെളുത്തുള്ളിക്ക് ഭൗമസൂചിക പദവി നേടിയെടുക്കുന്നതിനൂള്ള ശ്രമങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായ മധുരയിലെ വടുക്‌പെട്ടി മാർക്കറ്റിൽ കേരള കാർഷിക സർവ്വകാലാശയിൽ നിന്നുള്ള സംഘം എത്തി.
കേരളത്തിൽവെളുത്തുള്ളിക്കായി പ്രത്യേക മാർക്കറ്റ് ഇല്ലാത്തതിനാൽ കാന്തല്ലൂർ- വട്ടവട മേഖലയിലെ കർഷകർ മിക്കപ്പോഴും തമിഴ്നാട്ടിലെ ഈ മാർക്കറ്റിലാണ് വിൽപനക്കായി എത്തിക്കൂന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ തരത്തിൽപ്പെട്ട വെളുത്തുള്ളി എത്തിച്ച് വിൽപന നടത്താറുണ്ട്.വട്ടവട മേഖലയിലെ കർഷകരിൽ നിന്നൂം വടുക്‌വെട്ടി മാർക്കറ്റിനെ കൂറിച്ച് വിവരം അറിഞ്ഞ കേരള കാർഷിക സർവ്വകലാശാലയുടെ ബൗദ്ധിത സ്വത്തവകാശ സെൽ കോ ഓഡിനേറ്റർ ഡോ സി ആർ എൽസിയുടെ നേതൃത്വത്തിലാണ് വടുക് പെട്ടിയിൽ എത്തി വിവിധയിനം വെളുത്തുള്ളി ഇനങ്ങൾ പരിശോധക്കായി ശേഖരിച്ചത്. കൃഷി മന്ത്രി വി എസ് സുനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് വട്ടവടയിലും സമീപ പ്രദേശങ്ങളിലും വിളയുന്ന വെളുത്തുള്ളിയുടെ ഔഷധ ഗുണം കണക്കിലെടുത്ത് ഭൗമസൂചികാ പദവി നേടുന്നതിനുള്ള ശ്രമം ആരംഭിച്ചത്. പ്രാഥമിക പരിശോധനയിൽ തന്നെ വട്ടവയിലും കൊടൈക്കനാലിലും വിളയുന്ന വെളുത്തുള്ളിക്ക് വേറിട്ട് ഗുണമെ•യുണ്ടെന്ന് കേരള കാർഷിക സർവ്വകലാശാല അധികൃതർ പറഞ്ഞു.
കേരള കാർഷിക സർവ്വകലാശാല സംഘത്തോടൊപ്പം വട്ടവട കൃഷി ഓഫീസർ മുരുകൻ പരമ്പാരാഗത വെളുത്തുള്ളി കർഷകരായ വട്ടവടയിലെ മൂർത്തി. ജയപ്രകാശ്, സൗന്ദര്യപാണ്ട്യൻ എന്നിവരും തമിഴ്നാട്ടിലെത്തിയിരുന്നു.