കുഞ്ചിത്തണ്ണി: എസ്.എൻ.ഡി.പി യോഗം കുഞ്ചിത്തണ്ണി ടൗൺ ശാഖയിൽ കുടുംബയോഗ സംഗമം നടത്തി. എസ്.എൻ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് രാജൻ കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചാരകൻ വി.എൻ. സലിം മുഖ്യപ്രഭാഷണം നടത്തി. പൊന്നപ്പൻ തമ്പുരാൻതറ, വി.എസ്. ശശിധരൻ, ശശി എറയന്നൂർ എന്നിവർ പ്രസംഗിച്ചു.