sndp

കുടയത്തൂർ: എസ്.എൻ.ഡി.പി യോഗം കുടയത്തൂർ ശാഖ കുടുംബയോഗ സംഗമം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് സത്യദേവൻ കളത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ കൺവീനർ വി. ജയേഷ് ഉദ്ഘാടനം ചെയ്തു. ബിജു പുളിക്കലേടത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, മുട്ടം ശാഖാ പ്രസിഡന്റ് വി.ബി. സുകുമാരൻ, ഇലപ്പിള്ളി ശാഖാ പ്രസിഡന്റ് അജയൻ, യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് പ്രമി രാജീവ്, സൈബർസേന കൺവീനർ രതീഷ് കൃഷ്ണൻ, കുമാരി സംഘം പ്രസിഡന്റ് അശ്വതി സോമൻ, വനിതാ സംഘം സെക്രട്ടറി അമ്പിളി ബിജു എന്നിവർ സംസാരിച്ചു. ശാഖാ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ കുടുംബയോഗ സംഗമത്തിന് നേതൃത്വം നൽകി. ശാഖാ സെക്രട്ടറി അജി പുരയിടത്തിൽ സ്വാഗതവും ദേവസ്വം മാനേജർ ശിവൻകുഞ്ഞ് നന്ദിയും പറഞ്ഞു.