പൊന്നന്താനം: ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമവും മത്സരങ്ങളും നടത്തി. വനിതാവേദി പ്രസിഡന്റ് ഉഷാ മനോജിന്റെ അദ്ധ്യക്ഷതയിൽ വായനശാല പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ വനിതാസംഗമം ഉദ്ഘാടനം ചെയ്തു. വി.ജെ. ജോസഫ്, ലളിത എം.എൻ, ശശികല വിനോദ്, ജോസി ജോയി, പ്രിന്റു രഞ്ജു, ഗോപിക മധു, ലിസി മാത്യു എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രസംഗം, ചലച്ചിത്രഗാനം, കവിതാപാരായണം, ഉപന്യാസം, കഥാ രചന, കവിതാരചന എന്നീ മത്സരങ്ങൾ നടന്നു. ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരെ തൊടുപുഴ താലൂക്ക് തല വനിതാസംഗമത്തിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.