cricket

തൊടുപുഴ: ബ്ലോക്ക് കേരളോത്സവം സമാപനത്തോടനുബന്ധിച്ച് നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ ഇടുക്കി പ്രസ്ക്ലബ് ടീമിന് വിജയം. തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ ടീമിനെ 39 റൺസിനാണ് പ്രസ്ക്ലബ് ടീം തോൽപ്പിച്ചത്. ടോസ് നേടിയ ഇടുക്കി പ്രസ്ക്ലബ് ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത എട്ട് ഓവർ മത്സരത്തിൽ പ്രസ്ക്ലബ് ടീം നാല് വിക്കറ്റ് നഷ്ടത്തിൽ 94 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലോക്ക് പഞ്ചായത്ത് ടീമിന് അ‌ഞ്ച് വിക്കറ്റ് നഷ്ടത്തിൽ 55 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. സോജൻ സ്വരാജ്(ക്യാപ്ടൻ)​,​ വിനോദ് കണ്ണോളി,​ സി. സമീർ (വൈസ് ക്യാപ്ടൻ)​,​ജോമോൻ വി. സേവ്യർ, പി.ആർ. പ്രശാന്ത്,​ പി.പി. ബിനോജ്,​ ജിജോ കാളിയാർ,​​ നിഖിൽ ജോസ്,​ ആൽവിൻ തോമസ്,​ അഖിൽ സഹായി,​ അമൽ ബാലകൃഷ്ണൻ,​ ഷിയാമി തൊടുപുഴ എന്നിവരായിരുന്നു ടീമംഗങ്ങ​ൾ. കെ.ജി. പ്രദീപ്കുമാർ ടീം മാനേജറും ദിലീപ് ഗോപി സഹമാനേജരുമായിരുന്നു.