തൊടുപുഴ : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡിസംബർ 4ന് ഇടുക്കി കളക്‌ട്രേറ്റിനു മുന്നിൽ സത്യാഗ്രഹം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എ ജോസഫ്, ജില്ലാ സെക്രട്ടറി ജോസഫ് സേവ്യർ എന്നിവർ അറിയിച്ചു. രാവിലെ 10ന് ആരംഭിക്കുന്ന സത്യാഗ്രഹം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പീറ്റർ മാത്യു, സംസ്ഥാന സെക്രട്ടറി എം.സുകുമാരൻ, ജില്ലാ പ്രസിഡന്റ് എജോസഫ്, സി.ഐ.ടി യു ഇടുക്കിജില്ലാ പ്രസിഡന്റ് പി.എസ്. രാജൻ, കെ.സി.ഇ.യു സംസ്ഥാന സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ, കെ.സി.ഇ.എഫ് സംസ്ഥാന സെക്രട്ടറി ഷാജി മാത്യു, സംഘടനാ നേതാക്കളായ കെ.സി. ചാക്കോ, കെ.വിജോസ്, പി.റ്റിജോസഫ്, കെ.സിജോർജ്, വി.എ. തോമസ്, പി.വിജോസഫ്, റ്റി.വി.പൗലോസ്, ജോസഫ് സേവ്യർ, പി.എസ്. പാർത്ഥസാരഥി തുടങ്ങിയവർ പ്രസംഗിക്കും. സഹകരണപെൻഷൻ സംബന്ധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി പെൻഷൻ പദ്ധതിയ്ക്ക് നിയമപ്രാബല്യം നൽകുക, മിനിമം പെൻഷൻ 8500 രൂപയായി വർദ്ധിപ്പിക്കുകയും പരമാവധി പെൻഷൻ 15000 രൂപ എന്ന പരിധി ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.