ഇടുക്കി : ഇന്ത്യൻ കൗൺസിൽഫോർ ചൈൽഡ് വെൽഫെയറിന്റെ ദേശീയബാലചിത്രരചനാ മൽസരത്തിന്റെ ഭാഗമായി ജില്ലാതലമൽസരം ഡിസംബർ ഏഴിന് നടക്കും. രാവിലെ 10 മുതൽ 12 വരെ ചെറുതോണി പൊലീസ് സൊസൈറ്റിഹാളിലാണ് മത്സരം.ദേശീയമായി അംഗീകരിച്ച വിഷയങ്ങൾ മൽസരസമയത്ത് അറിയിക്കുന്നതാണ്. നിശ്ചിത അളവിലുള്ളപേപ്പർ സംഘാടകർ ഒരുക്കുന്നതാണ്.പേസ്റ്റൽ, ക്രയോൺ, വാട്ടർകളർ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. മൽസരവിജയികളുടെ രചനകൾ സംസ്ഥാനതല മൂല്യനിർണ്ണയത്തിനും തുടർന്ന് അർഹമായവദേശീയതലത്തിലും എത്തിക്കും. ജനറൽ വിഭാഗത്തിൽ 5 വയസുമുതൽ 9 വയസുവരെയും, 10 മുതൽ 16 വരെയും രൺണ്ടുഗ്രൂപ്പുകളും ഭിന്നശേഷിവിഭാഗത്തിൽ 5മുതൽ 10വരെയും, 11 മുതൽ 18 വരെയും രണ്ട് പ്രത്യേകഗ്രൂപ്പുകളും, അനുബന്ധ ഉപഗ്രൂപ്പുകളും ഉണ്ടായിരിക്കും. വിവരങ്ങൾസഹിതം 9447963226 നമ്പരിൽ സന്ദേശവും അയയ്ക്കാവുന്നതാണ്.