ചെറുതോണി: എൻ.സി.പി. ജില്ലാ കൺവെൻഷനും മാണി സി.കാപ്പൻ എം.എൽ.എ.യ്ക്ക് സ്വീകരണവും ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ചെറുതോണി സ്റ്റോണേജ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അനിൽകൂവപ്ലാക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്വീകരണസമ്മേളനം എൻ.സി.പി. ദേശീയ ജനറൽസെക്രട്ടറി ടി.പി.പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി കെ.ജെ.ജോസ്‌മോൻ മുഖ്യപ്രഭാഷണം നടത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻമാസ്റ്റർ ,ജനറൽ സെക്രട്ടറിമാരായ ജയൻ പുത്തൻപുര, സലിം പി.മാത്യു തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ സിനോജ് വള്ളാടി, ജനറൽ സെക്രട്ടറിമാരായ ജോൺസൺ കുഴിപ്പിൽ, എൽസി ജോണി, ബ്ലോക്ക് പ്രസിഡന്റ് അലൻ ഇടുക്കി തുടങ്ങിയവർ പങ്കെടുത്തു.