ഇടുക്കി : സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബാലനീതി കർത്തവ്യവാഹകരുടെ സംയോജിതശില്പശാല ഇന്ന് രാവിലെ 10 ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിക്കും. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ പ്രീമ എ.ജെക്ലാസ്സെടുക്കും. സംയോജിത ശാക്തീകരണ പ്രവർത്തന രീതി അവതരണം സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ സീനിയർ ടെക്നിക്കൽ ഓഫീസർ ആൽഫ്രഡ് ജെ ജോർജ്ജ് വിശദീകരിക്കും. ശില്പശാലയുടെ ഉദ്ഘാടനം 12 ന് കളക്ടർ എച്ച്.ദിനേശൻ നിർവഹിക്കും. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ അംഗം സി.ജെ ആന്റണി അദ്ധ്യക്ഷത വഹിക്കും. സബ് ജഡ്ജ് ദിനേശ് എം പിള്ള മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ അംഗം സിസ്റ്റർ ബിജി ജോസ്, ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ ജോസഫ് അഗസ്റ്റ്യൻ,ചൈൽഡ് വെൽഫെയർ പ്രൊട്ടക്ഷൻ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ്ജ് തുടങ്ങിയവർ പങ്കെടുക്കും.