ഇടുക്കി : ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം ലംഘിച്ചതിന് ദേവികുളം താലൂക്കിൽ വില്പന നടത്തിവന്ന രണ്ട് ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കൾക്ക് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കൂടിയായ സബ്കലക്ടർ പിഴ ചുമത്തി ഉത്തരവിട്ടു. ഗുണനിലവാരമില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ട ഫ്രഷ് കേരള ഗോൾഡ് പ്യുവർ എന്ന പേരിലുള്ള വെളിച്ചെണ്ണയുടെ ഉത്പാദകരായ ഒറ്റപ്പാലം ന്യൂകേരള ട്രേഡേഴ്സിന് നാലുലക്ഷം രൂപയും മൂന്നാറിലും പരിസരപ്രദേശങ്ങളിലും വിപണനം നടത്തുന്ന ഹോംമെയ്ഡ് ചോക്ലേറ്റുകളിൽ ഗുണനിലവാര വിവരങ്ങൾ രേഖപ്പെടുത്താത്തതിന് എം.എസ്.പി ആന്റ് സൺസ് എന്ന സ്ഥാപനത്തിന് 30,000 രൂപയും പിഴ ചുമത്തി.