അയ്യപ്പൻകോവിൽ : കർഷകരുടെയും കാർഷികമേഖലയുടെയും ഉന്നമനത്തിനായി മേരികുളത്ത് പ്രവർത്തനമാരംഭിക്കുന്ന അയ്യപ്പൻകോവിൽ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി എം.എം.മണി നിർവഹിച്ചു. കൃഷിക്കാർക്ക് പ്രയോജനപ്രദമാകുന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സുതാര്യമായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് പി.എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് എ.എൽ.ബാബു, സഹകരണ സംഘം ഇടുക്കി ഡെപ്യൂട്ടി രജിസ്ട്രാർ എം.കെ.സുരേഷ് കുമാർ, തങ്കമണി സഹകരണ ആശുപത്രി പ്രസിഡന്റ് കെ.ആർ.സോദരൻ, ഉപ്പുതറ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ്.കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്എം .ജെ. വാവച്ചൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാമോൾ ബിനോജ്, ഉപ്പുതറ ഡി സി ബി മനേജർ സി.ബി.ജയപ്രകാശ്, കാഞ്ചിയാർ എസ് സി ബി പ്രസിഡന്റ് കെ.സി.ബിജു, ഉപ്പുതറ എസ് സി ബി പ്രസിഡന്റ് സജിമോൻ ടൈറ്റസ്, ഓണറ്റി സെക്രട്ടറി സുമോദ് ജോസഫ്, കെ.എഫ്. ഫ്രാൻസിസ്,ഫാ.ഫിലിപ്പ് തടത്തിൽ, പി.എസ്.സുരേഷ്, തുടങ്ങിയവർ പങ്കെടുത്തു.