കട്ടപ്പന: താലൂക്ക് ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗത്തിന്റെ കീഴിൽ പരിപാലിക്കുന്ന കട്ടപ്പന മുൻസിപ്പൽ പ്രദേശത്തെ രോഗികൾക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചുകൊടുക്കുന്ന സേന്ഹ സാന്ത്വനം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതുപത് കുടുംബഗങ്ങളിലെ 25 അംഗങ്ങൾക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണിത്. ആഴ്ച്ചയിലെ ഞായറാഴ്ച്ച ഒഴികെ ആറു ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് ഭക്ഷണം വീടുകളിൽ എത്തിക്കും. കട്ടപ്പനയിലെ സാരഥി എന്ന ഓട്ടോറിക്ഷ സ്വയം സഹായ സംഘംമാണ് ഭക്ഷണം വീടുകളിൽ എത്തിച്ചുകൊടുക്കുന്നത്. ഓരോ മാസവും ഭക്ഷണം നൽക്കുന്നതിനാവശ്യമായ നാൽപ്പതിനായിരം രൂപ ഓരോ സാംസ്‌ക്കാരിക സംഘടനകളാണ് സ്‌പോൺസർ ചെയ്തിരിക്കുന്നത്. കട്ടപ്പന മുൻസിപ്പൽ അങ്കണത്തിൽ ചേർന്ന യോഗത്തിൽ പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ ലൂസി ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.മനോജ് എം.തോമസ് ,തോമസ് മൈക്കിൾ, എം.സി ബിജു, സിസ്റ്റർ വിനീത, പി.എം.ഫ്രൻസിസ്, അഡ്വ. എം.കെ തോമസ്, ജോണി മുത്ത്മാംകുഴി ,സിജോ മോൻ ജോസ് എന്നിവർ പ്രസംഗിച്ചു.