മറയൂർ: മറയൂർ ഗ്രാമപഞ്ചായത്തിലെ നാച്ചിവയൽ ആനക്കാൽപെട്ടി ഭാഗത്തേക്കൂള്ള തകർന്ന് റോഡ് സഞ്ചാര സഞ്ചാര യോഗ്യമാക്കാൻ പഞ്ചായത്ത് ഭരണ സമിതി കാണിക്കുന്ന അനാസ്ഥക്കെതിരെ ഡി വൈ എഫ് ഐ നേതൃത്വത്തിൽ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു. ഇരൂനൂറ്റി അൻപതിലധികം കൂടുബങ്ങൾ താമസിക്കുന്ന നാച്ചിവയൽ കോളനിയിലേക്ക് കോവിൽക്കടവ് മറയൂർ എന്നിവടങ്ങളിൽ നിന്നുള്ള യാത്ര ദുരിത പൂർണ്ണമാണ്. കുത്തനെയുള്ള റോഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മെറ്റൽ ഇളകികിടക്കുന്നതിനാൽ ഇരു ചക്രവാഹനങ്ങളിലെ യാത്രക്കാർ സ്ഥിരമായി അപകടത്തിൽപ്പെടുന്നത് പതിവാണ് . കാന്തല്ലൂർ നിവാസികൾ മൂന്നാർ ഭാഗത്തേക്ക് പോക്കുന്നതിന് ആശ്രയിക്കുന്നതും സഹായഗിരി നാച്ചിവയൽ പാതയാണ്. വിനോദ സഞ്ചാരികൾ ഫാമുകളും ചന്ദന റിസർവ്വുകാണുന്നതിന് ഉപയോഗിക്കുന്ന റോഡ് പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ സമരം ഡി വൈ എഫ് ഐ മറയൂർ ബ്ലോക്ക് കമ്മറ്റിയഗം എസ് ചന്ദ്രൻ രാജ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ഡി രഞ്ചിത്ത് അദ്ധ്യക്ഷനായി. സി പി എം ലോക്കൽ സെക്രട്ടറി എസ് ചന്ദ്രൻ സംസാരിച്ചു