തൊടുപുഴ: മലങ്കര അണക്കെട്ടിലെ തുരുത്തിൽ മദ്യപാനം നടത്തി സുരക്ഷ ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ച സംഘം ഒരുവിൽ മാപ്പ്പറഞ്ഞ്ക്ഷകേസിൽ നിന്ന് തലയൂരി. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കോതമംഗലത്ത്നിന്നും നാലംഗ സംഘം മലങ്കര ടൂറിസ്റ്റ് ഹബ്ബും അണക്കെട്ടും സന്ദർശിക്കാൻ എത്തിയിരുന്നു. അണക്കെട്ടിന്റെ വെള്ളം കെട്ടി നിർത്തിയ തുരുത്തിൽ ഇറങ്ങിയ സംഘം മദ്യപാനവും തുടങ്ങി. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ അണക്കെട്ടിലെ സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനും മറ്റ് ജീവനക്കാരും കയറി വരാൻ പറഞ്ഞെങ്കിലും അതിന് തയ്യാറാകാതെ അവരോട് കയർത്തു സംസാരിച്ചു. സംഘത്തിലെ ഒരാൾ താൻ വർഷമായി ഹൈക്കോടതി അഭിഭാഷകനാണ് പേടിപ്പിക്കാൻ വരണ്ട എന്നും പറഞ്ഞാണ് സുരക്ഷ ഉദ്യോഗസ്ഥരോട് കയർത്തു സംസാരിച്ചു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് എസ്. ഐ യെ വിവരം അറിയിച്ചു. മുട്ടം എസ് ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി നാലു പേരെയും ഇവർ വന്ന പജീറോ വാഹനവും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് നാലു പേരും ക്ഷമ പറഞ്ഞതിനാൽ താക്കീത്ചെയ്ത് വിട്ടയച്ചു.