പീരുമേട് :മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന അഴുത ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ചൊവ്വാഴ്ച ആരംഭിക്കും. വണ്ടിപ്പെരിയാർ, പാമ്പനാർ, 35മൈൽ എന്നിവിടങ്ങളിൽ വിവിധ വേദികളിലായാണ് പരിപാടികൾ നടക്കുന്നത്.26ന് രാവിലെ 9.30 മുതൽ 35മൈൽ ബോയ്സ് എസ്റ്റേറ്റ് ഗ്രൗണ്ടിൽ ഫുട്‌ബോൾ മത്സരവും പാമ്പനാറ്റിൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വോളിബോൾ മത്സരങ്ങളും ആരംഭിക്കും. 9.30 മുതൽ കഥാചരന, കവിതാരചന, ചിത്രരചന, പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, കാർട്ടൂൺ, ചെസ് എന്നീ മത്സരങ്ങൾ വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും നടക്കും. വൈകിട്ട് അഞ്ച് മുതൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ടൂർണമെന്റ് നടക്കും.27ന് രാവിലെ 9.30 മുതൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരവും വാളാഡിയിൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കബഡി മത്സരവും നടക്കും. അത്ലറ്റിക്സ് മത്സരങ്ങൾ വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റേഡിയത്തിലും നടക്കും. 28ന് വൈകിട്ട് നാലിന് വണ്ടിപ്പെരിയാറിൽ സമാപന റാലിയും തുടർന്ന് സർട്ടിഫിക്കേറ്റ് വിതരണവും ടൗണിലും നടക്കും.