മറയൂർ: മറയൂർ- ഉഡുമലപേട്ട അന്തർ സംസ്ഥാന പാതയിൽ കാട്ടനക്കൂട്ടത്തിന്റെ ഇടയിൽപ്പെട്ട ഇരുചക്ര വാഹനയാത്രക്കാരൻ അത്ഭുതകർമായി പരിക്കൂകളോടെ രക്ഷപ്പെട്ടു. സംസ്ഥാന പാതകടന്നുപോകുന്ന ആനമല കടുവ സങ്കേതത്തിനൂള്ളിലാണ് മൂന്നാർ മഹാത്മാ ഗാന്ധികോളനി സ്വദേശി ബാലകൃഷ്ണൻ(38) കാട്ടനക്കൂട്ടത്തിന്റെ ഇടയിൽപ്പെട്ടശേഷം ഓടി രക്ഷപ്പെട്ടത്. മൂന്നാറിൽ നിന്നും ഇരുചക്രവാഹനത്തിൽ പൊള്ളാച്ചിയിലുള്ള ബന്ധുവീട്ടിൽപോയിമടങ്ങുമ്പോൾനേരം വൈകിയതിനാൽ വനമേഖലയിലെ കാട്ടനകളെ ഭയന്ന് സുരക്ഷിത യാത്രക്കായി എട്ടുമണിക്ക് ഉദുമലപേട്ടയിൽ നിന്നും മറയൂരിലേക്ക് വരുന്ന കെ എസ് ആർ ടി സി ബസിന് പിന്നാലെ വരുമ്പോൾ കടുവാ സങ്കേതത്തിലെ പൊങ്ങനോട പാലത്തിന് സമീപത്ത് ബസ്സിന് പിൻവശത്തേക്ക് കാട്ടാന പാഞ്ഞുകയറുകായിരുന്നു. പിന്നാലെ കാട്ടാനക്കൂട്ടം വരുന്നത് കണ്ട് ബൈക്ക് തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ താഴെ വീഴുകയായിരുന്നു. പത്തോളം വരുന്ന കാട്ടാനക്കൂട്ടത്തിന്റെ നടവുൽ നിന്നൂം ഒരു എങ്ങോട്ടെന്ന് ലക്ഷ്യമില്ലാതെ ഓടിയ ബാലകൃഷ്ണൻ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് . ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ബാലകൃഷ്ണൻ ജീപ്പിൽ കയറി ചിന്നാർ ചെക്ക്‌പോസ്റ്റിൽ എത്തി പ്രഥമിക ചികിത്സതേടിയശേഷം തിങ്കളാഴ്ച്ച രാവിലെ ബൈക്ക് കാട്ടിൽ നിന്നും എടുക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി മറയൂർ- ഉദുമല പാതയിൽ ചിന്നാർ വന്യജീവി സങ്കേതത്തിലും ആനമല കടുവാ സങ്കേതം വഴി കടന്ന്‌പോകുന്ന പാതയിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ് .കെ എസ് ആർ ടി സി ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കാട്ടാനക്കൂട്ടം മണിക്കൂറുകളോളം തടഞ്ഞിട്ടത്.