തൊടുപുഴ. ബി. ജെ. പി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മ വാർഷികത്തോടനുബന്ധിച്ച്സംഘടിപ്പിച്ചിട്ടുള്ള സങ്കല്പ പദയാത്ര ഇന്ന് ഉച്ചയ്ക്ക് 2.30 ന് ബിജെപി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച് വെങ്ങല്ലൂർ, കോളനി, തുടങ്ങിയ ഭാഗങ്ങളിലൂടെ പദയാത്രയായി മങ്ങാട്ടുകവലയിൽ പൊതുസമ്മേളനം നടത്തുന്നു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി എം വേലായുധൻ ജാഥ നയിക്കും. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ എസ് അജി, മണ്ഡലം പ്രസിഡന്റ് ശശി ചാലക്കൽ ജനറൽ സെക്രട്ടറിമാരായ വിനയരാജ്, കെ പി രാജേന്ദ്രൻ സംസ്ഥാന കമ്മിറ്റി അംഗം പി പി സാനു ജില്ലാ വൈസ് പ്രസിഡന്റ് പി ആർ വിനോദ് തുടങ്ങിയ നേതാക്കൾ പദയാത്രക്ക് നേതൃത്വം നൽകും. സമാപന സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമൾ ഉദ്ഘാടനം ചെയ്യും.