ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി. യോഗം ഓലിക്കാമറ്റം ശാഖയിൽ കുടുംബ സംഗമം നടത്തി. എസ്.എൻ.ഡി.പി. യോഗം തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ വി. ജയേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ.തങ്കപ്പൻ അദ്ധ്യക്ഷനായി.
മഹാദേവാനന്ദ സ്വാമി (ശിവഗിരി മഠം)ആത്മീയ പ്രഭാഷണം നടത്തി. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ്, യൂണിയൻ സൈബർ സേന കൺവീനർ രതീഷ് കൃഷ്ണൻ, ശാഖാ സെക്രട്ടറി എ.കെ.ശശി, മുൻ ശാഖാ സെക്രട്ടറി രാജേഷ് ഓലിക്കാമറ്റം, ശാഖാ വനിതാ സംഘം സെക്രട്ടറി ഗീതാമണി കുമാരൻ, യൂത്ത്മൂവ്‌മെന്റ് കൗൺസിലർ അനീഷ് തുടങ്ങിയവർ സംസാരിച്ചു.