ചെറുതോണി: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പ്രളയം മൂലം സർവ്വതും നഷ്ടപ്പെട്ട കർഷകനെ ആത്മഹത്യയിലേക്ക് തളളിവിടുന്ന തീരുമാനമാണ് ഈ സർക്കാർ കൈക്കൊണ്ടിട്ടുളളതെന്നും, ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും, വിലക്കയറ്റം തടയണമെന്നും, ക്ഷേമനിധി പെൻഷൻ കുടിശിഖ ഉടൻ നൽകണമെന്നും തൊഴിലുറപ്പു തൊഴിലാളികളുടെ വേതനം കുടിശിഖ കൊടുത്തുതീർക്കണമെന്നും ആവശ്യപ്പെട്ട് ഡി.കെ.റ്റി.എഫ് സംസ്ഥാന കമ്മറ്റി ഡിസംബർ 18 ന് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന ധർണ്ണയിൽ ഇടുക്കിയിൽ നിന്ന് വൻ പ്രാതിനിധ്യമുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു. യോഗത്തിൽജില്ലാ പ്രസിഡന്റ് ജെയിംസ് മാമൂട്ടിൽ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ, അനിൽ ആനിയ്ക്കനാട്, ബിജു നെടുംചേരി, സാജു കാഞ്ഞിരത്താംകുന്നേൽ, ജോസുകുട്ടി കെ.എസ്., ജി മോഹനൻനായർ, കെ.ജെ.ജോയി, എം.എസ് ചന്ദ്രബാബു, ജോയി കുര്യാക്കോസ്, റ്റി.എച്ച് ഹലീൽ, യാക്കൂബ്, കെ.കെ ശശിധരൻ, വർഗ്ഗീസ് ജോസഫ്, പ്രസന്നൻ, അബ്ദുൾ നാസർ, കുരുവിള എം.എം എന്നിവർ സംസാരിച്ചു