ഇടുക്കി: കേരള സാഹിത്യ അക്കാദമിയും പാവനാത്മ കോളേജ് മലയാളവിഭാഗവും ചേർന്ന് മലയാള ചെറുകഥ: വഴിയും പൊരുളും എന്ന വിഷയത്തിൽ ഡിസംബർ 2, 3 തിയതികളിൽ സെമിനാർ നടത്തും. കോളേജ് ഓഡിറ്റോറിയത്തിൽ 2ന് രാവിലെ 10ന് നടക്കുന്ന സമ്മേളനം എഴുത്തുകാരൻ കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പാവനാത്മ കോളേജ് പ്രിൻസിപ്പാൾ വി. ജോൺസൺ അദ്ധ്യക്ഷനായിരിക്കും. സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗങ്ങളായ എൽ.വി ഹരികുമാർ, എൻ. അജിത്കുമാർ, പാവനാത്മ കോളേജ് ബർസർ ഫാ. ജയിംസ് പുന്നപ്ലാക്കൽ, ഡൊമിനി വി.എ, ഫാ. ബെന്നിച്ചൻ സ്‌കറിയ തുടങ്ങിയവർ സംസാരിക്കും.
ഡിസംബർ 3ന് മൂന്ന് മണിക്ക് സമാപന സമ്മേളനത്തിൽ പാവനാത്മ കോളേജ് മാനേജർ ഫാ. ജോസ് പ്ലാച്ചിക്കൽ അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരൻ ബെന്യാമിൻ മുഖ്യാതിഥിയായിരിക്കും.