khra


തൊടുപുഴ: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കിൽ ഭക്ഷണശാലകൾ അടച്ചിടേണ്ടതായി വരുമെന്ന് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസ്സോസിയേഷൻ .ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ആവശ്യസാധനങ്ങൾ സർക്കാർ ലഭ്യമാക്കണം. കടുത്ത വ്യാപാര മാന്ദ്യം നേരിടുന്ന വ്യാപാരമേഖലയിൽ യാതൊരുവിധ ആനുകൂല്യങ്ങളോ സേവനങ്ങളോ നല്കാതെ അശാസ്ത്രീയമായ പരിശോധനകളും അപകീർത്തിപ്പെടുത്തി ഇല്ലായ്മ ചെയ്യുവാനുള്ള വ്യഗ്രതയോടെ നടത്തുന്ന നടപടികൾ ഈ മേഖലയാകെ ബാധിക്കും.
തൊടുപുഴ ജോയാൻസ് റീജൻസിയിൽ കൂടിയ ജില്ലാ വാർഷിക പൊതുയോഗം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു.
ഫോസ്റ്റാക്ക് കോഴ്‌സ് പാസ്സായവർക്കുള്ള സർട്ടിഫിക്കറ്റുകൾ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രഫ. ജസ്സി ആന്റണി വിതരണം ചെയ്തു. കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ ഇടുക്കി ബെന്നി ജോസഫ്, ഇടുക്കി ജില്ല എൻവയൺമെന്റ് ഓഫീസർ എബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
അബ്ദുൾ ഖാദർ ഹാജി തൊടുപുഴ (രക്ഷാധികാരി), എം.എൻ. ബാബു തൊടുപുഴ(പ്രസിഡന്റ്), എം.എസ്. അജി അടിമാലി (വർക്കിംഗ് പ്രസിഡന്റ്), സന്തോഷ് പാൽക്കോ അടിമാലി, പി.കെ. മോഹനൻ തൊടുപുഴ, സി.എം. ബഷീർ മൂന്നാർ (വൈസ് പ്രസിഡന്റുമാർ), പി.എം. സജീന്ദ്രൻ കട്ടപ്പന (സെക്രട്ടറി), സജിപോൾ വണ്ണപ്പുറം, ബാബു ഏലിയാസ് കുമളി, ശരത്കുമാർ മൂന്നാർ, ഷീബ ടോമി തൊടുപുഴ (ജോയിന്റ് സെക്രട്ടറിമാർ), മുഹമ്മദ് ഷാജി കുമളി (ട്രഷറർ), ആർ. ബാലകൃഷ്ണൻ സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രതിനിധി എന്നിവരാണ് ഭാരവാഹികൾ. പതിനേഴംഗ എക്‌സി. അംഗങ്ങളേയും പത്ത് സംസ്ഥാന ജനറൽ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.


കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസ്സോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രൊഫ.ജെസ്സി ആന്റണി, ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു, കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ ബെന്നി ജോസഫ്, ജില്ല എൻവയൺമെന്റ് ഓഫീസർ എബി വർഗീസ് തുടങ്ങിയവർ സമീപം

എം.എൻ. ബാബു( പ്രസിഡന്റ്)

പി.എം. സജീന്ദ്രൻ (സെക്രട്ടറി)