ലോഗോ സമർപ്പിക്കുന്നതിനുള്ള സമയം നവംബർ 30 വരെ

മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന് പുത്തനുണർവ്വ് നൽകി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഡിസംബർ 21 മുതൽ ജനുവരി 5 വരെ 'വിന്റർ കാർണിവൽ' എന്ന പേരിൽ മൂന്നാർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തുന്ന കാർണിവലിൽ പുഷ്പമേള, ഭക്ഷ്യമേള, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു. വിന്റർ കാർണിവലിന്റെ ഭാഗമായി പൊതു ജനങ്ങളിൽ നിന്നും മത്സര ഇനത്തിൽ ലോഗോ ഡിസൈൻ ക്ഷണിച്ചു. ലോഗോ സമർപ്പിക്കുന്നതിനുള്ള സമയം നവംബർ 30 വരെ നീട്ടി. . ഡി.റ്റി.പി.സി ഇടുക്കി കളക്‌ട്രേറ്റ് ഓഫീസിലും, മൂന്നാർ ഡി.റ്റി.പി.സി ഇൻഫർമേഷൻ ഓഫീസിലും നേരിട്ടും info@dtpcidukki.com എന്ന ഈമെയിലിലും അഡ്രസ്സിലും ലോഗോ അയക്കാം. ഒരു മത്സരാർത്ഥി ഒരു ലോഗോ ഡിസൈൻ മാത്രമെ സമർപ്പിക്കാവൂ. മത്സരത്തിൽ വിജയിക്കുന്ന ഒരാൾക്ക് മൂന്നാർ ക്‌ളൗഡ്‌സ് വാലി ഹോട്ടലിൽ ഒരു ദിവസത്തെ സൗജന്യ താമസവും ഡി.ടി.പി.സിയുടെ ഒരു ദിവസത്തെ സജന്യ മൂന്നാർ ടൂർ പാക്കേജും നൽകും. കൂടുതൽ വിവരങ്ങൾക്ക് 04862 232248, 04865 231516 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.