ഉടുമ്പന്നൂർ: കേരള ഓർഗാനിക് സെസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച്ച സൊസൈറ്റി ഹാളിൽ ഏകദിന തേനീച്ച വളർത്തൽ പരിശീലനം നടത്തും. ഹോർട്ടി കോർപ്പ് പരിശീലകൻ ടി. പം. സുഗതനും തേനീച്ച ഔഷധ ഗുണത്തെക്കുറിച്ച് ടി. കെ. രവീന്ദ്രനും ക്ളാസുകൾ നയിക്കും.പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായി വരുന്ന തേനീച്ച കോളനികളും അനുബന്ധ ഉപകരണങ്ങളും ഉടുമ്പന്നൂർ കേരള ഓർഗാനിക് സെസൈറ്റിയിൽനിന്നും വിതരണം ചെയ്യും. കാലാവസ്ഥ വ്യതിയാനമടക്കമുള്ള കാരണങ്ങളാൽ തേനീച്ച നഷ്ടപ്പെട്ടിട്ടുള്ള കർഷകർക്ക് തേനീച്ചകളെ മാത്രമായും ലഭിക്കുന്നതിന് 04862 - 27155, 9496680718 ,6282967479 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.