തൊടുപുഴ: അനശ്വര രക്തസാക്ഷി കെ.എസ്. കൃഷ്ണപിള്ളയുടെ 70-ാം രക്തസാക്ഷി
ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐയുടെ നേതൃത്വത്തിൽ ഇന്ന് തൊടുപുഴയിൽ പ്രകടനവവും പൊതുസമ്മേളനവും നടക്കും. വൈകിട്ട് അ‌ഞ്ചിന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് പ്രകടനം ആരംഭിക്കും. ജ്യോതി സൂപ്പർ ബസാറിന് സമീപത്തെത്തുമ്പോൾ ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കെ. സലിംകുമാർ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, മാത്യു വർഗീസ്, പി.പി. ജോയി, വി.ആർ. പ്രമോദ്, ഗീതാ തുളസീധരൻ, പി.ജി. വിജയൻ, സുനിൽ സെബാസ്റ്റ്യൻ, അഡ്വ. എബി ഡി. കോലോത്ത്, മുഹമ്മദ് അഫ്‌സൽ എന്നിവർ സംസാരിക്കും.