തൊടുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ ജോലി ചെയ്യുന്ന സാങ്കേതിക വിഭാഗം ജീവനക്കാരായ കൃഷി അസിസ്റ്റന്റുമാരുടെയും അസിസ്റ്റന്റ് കൃഷി ഓഫീസർമാരുടെയും പ്രമോഷൻ ക്വാട്ട 13 ശതമാനത്തിൽ നിന്ന് അമ്പത്
ശതമാനമായി ഉയർത്തണമെന്ന് കേരള അഗ്രികൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ്അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. താഴെത്തട്ടിൽകർഷകരുമായി ഏറ്റവും അടുത്ത് പ്രവർത്തിക്കുന്ന വിഭാഗമെന്ന നിലയിൽ അർഹമായ പരിഗണന നൽകുന്നത് വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്താൻ ഉപകരിക്കും. കെ.എ.ടി.എസ്.എ ജില്ലാ പ്രസിഡന്റ് പി.ടി. വിനോദ് അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വർക്കേഴസ് കോ- ഓർഡിനേഷൻ ജില്ലാ സെക്രട്ടറി എ. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, വി.കെ. ജിൻസ്, കെ.ജി.ഡി.എ സംസ്ഥാന പ്രസിഡന്റ് ജി. രമേഷ്, ബിനു വി. ജോസ്, കെ.എ.ടി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം വർഗീസ് കുട്ടി തോമസ്, കെ.പി. വത്സമ്മ, കമറുദ്ദീൻ എന്നിവർ സംസാരിച്ചു. കെ.എ.ടി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി. അനീഷ് കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.എം. സൈനുദ്ദീൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് ട്രഷറർ എം.ടി. സജീവും അവതരിപ്പിച്ചു.