കട്ടപ്പന: ജില്ലയിലെ നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റോഷി അഗസ്റ്റിൻ എം.എൽ.എ ഡിസംബർ മുതൽ കട്ടപ്പനയിൽ നടത്തുന്ന നിരാഹാര സമരത്തിന് മുന്നോടിയായി സമരസമിതിക്ക് രൂപം നൽകി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ചെയർമാനും കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. മനോജ് എം. തോമസ് ജനറൽ കൺവീനറുമായ 101 അംഗ കമ്മിറ്റി രൂപീകരിച്ചു.പ്രൊഫ. കെ.ഐ. ആന്റണി, അഡ്വ. അലക്‌സ് കോഴിമല എന്നിവർ രക്ഷാധികാരികളായും തങ്കച്ചൻ വാലുമ്മേൽ, അഡ്വ. ജോഷി മണില എന്നിവർ ജോയിന്റ് കൺവീനറായും ജില്ലാ ജനറൽ സെക്രട്ടറി രാരിച്ചൻ നിറണാംകുന്നേൽ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ഷാജി കാഞ്ഞില, ജിൻസൺ വർക്കി, സൺസി മാത്യു, ജിമ്മി മറ്റത്തിപ്പാറ, അഡ്വ. എം.എം. മാത്യു എന്നിവർ വൈസ് ചെയർമാന്മാരായും പോഷക സംഘടന പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും ഉപരികമ്മിറ്റി അംഗങ്ങളും ഭാരവാഹികളുമായ കമ്മിറ്റിക്കാണ് രൂപം നൽകിയത്. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ, പ്രൊഫ. കെ.ഐ. ആന്റണി, ആഗസ്റ്റിൻ വട്ടക്കുന്നേൽ, രാരിച്ചൻ നിറണാംകുന്നേൽ, ജിൻസൺ വർക്കി, സൺസി മാത്യു, മാത്യു മത്തായി തേക്കമല, റോയിച്ചൻ കുന്നേൽ, ജോയി കിഴക്കേപറമ്പിൽ, അഡ്വ. മനോജ് എം. തോമസ്, സെലിൻ കുഴിഞ്ഞാലിൽ, കെ.എം. മുരളി, തങ്കച്ചൻ വാലുമ്മേൽ, ജോർജ് അമ്പഴം, ജോഷി മണിമല, ആൽവിൽ വറപോളയ്ക്കൽ എന്നിവർ സംസാരിച്ചു.