ചെറുതോണി: കരിമ്പൻ മുരിക്കാശ്ശേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഉപ്പുതോട് ചാലിസിറ്റിയിൽ റോഡ് ഇന്ന് ഉപരോധിക്കും.കഴിഞ്ഞ ഒരു വർഷമായി ബി.എം.ആർ.സി. ഉന്നത നിലവാരത്തിൽ പണി നടത്തും എന്ന് പറയുന്നതല്ലാതെ കാൽനടക്കാർക്ക് പോലും നടക്കുവാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഒട്ടേറെ പരാതികളും നിവേദനങ്ങളും നൽകിയിട്ട് പറയുന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചുകൊണ്ടും വാത്തിക്കുടി, മരിയാപുരം പഞ്ചായത്തിൽപ്പെട്ട കൊച്ചുകരിമ്പൻ, ഉപ്പുതോട് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽഇന്ന് രാവിലെ ഒൻപതിന് ചാലിസിറ്റിയിൽ അനിശ്ചിതകാല വഴിതടയൽ സമരം നടത്തുമെന്ന് സമര സമിതി കൺവീനർ ജിജി അഴകത്ത് ചെയർമാൻ ജോസ് ത്ളായിൽ എന്നിവർ അറിയിച്ചു.