മുട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ഡിഗ്രി വിദ്യാർഥി അറസ്റ്റിൽ. പൂച്ചപ്ര കുരുതിക്കുളം പടിക്കപാറയിൽ വിധുൻ (19) ആണ് അറസ്റ്റിലായത് . തൊടുപുഴയിൽ സ്വകാര്യ കോളേജിലെ ബികോം അവസാന വർഷ വിദ്യാർഥിയാണ് . മുട്ടം സ്വദേശിയാണ് പെൺകുട്ടി. പെൺകുട്ടിയുടെ അമ്മയും യുവാവിന്റെ അമ്മയും സുഹൃത്തുക്കളും അകന്ന ബന്ധുക്കളുമാണ് .ഈ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് പെൺകുട്ടിയുമായി പ്രണയത്തിലായത്. മറ്റൊരു യുവാവുമായിപെൺകുട്ടിക്ക് ബന്ധമുണ്ട് എന്നാരോപിച്ച് പെൺകുട്ടിയുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും മുട്ടം ടൗണിൽ വച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ആയിരുന്നു .യുവാവിന്റെ ശല്യം സഹിക്കവയ്യാതെ പെൺകുട്ടിയുടെ വീട്ടുകാർ തൊടുപുഴ ചൈൽഡ് ലൈനിൽ പരാതി കൊടുത്തു .ചൈൽഡ് ലൈൻപ്രവർത്തകർ അന്വേഷണം നടത്തിയ ശേഷം കാഞ്ഞാർ പൊലീസിന് വിവരം നൽകുകയായിരുന്നു.കാഞ്ഞാർ എസ്ഐമാരായ കെ.സിനോദ് ,സജി പി ജോൺ , എ എസ് ഐ ഉബൈസ്, സി പി ഒ മാരായ സുനി ,ബിനോയ് ,ബിജു എന്നിവർ ചേർന്ന് പൂച്ചപ്രയിൽ നിന്നുമാണ്യുവതിയെ പിടികൂടിയത് . യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.