ഇടുക്കി: വനിത ശിശുവികസന വകുപ്പിനു കീഴിൽ നെടുങ്കണ്ടം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 89 അങ്കണവാടികളിലേക്ക് 2019-20 വർഷത്തെ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർഫോം രാജകുമാരിയിൽ പ്രവർത്തിക്കുന്ന പ്രോജക്ട് ഓഫീസിൽ നിന്നും ഡിസംബർ രണ്ട് മുതൽ ലഭിക്കും. അവസാന തിയതി ഡിസംബർ 18. വിവരങ്ങൾക്ക് ഫോൺ 04868 243145.