തൊടുപുഴ: റസ്റ്റ് ഹൗസിൽ ചേർന്ന ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയുടെ സംയുക്തയോഗം ജില്ലാ പ്രസിഡന്റ് വി. ജയേഷിന്റെ അദ്ധ്യക്ഷതയിൽ പാർട്ടി സംസ്ഥാന ട്രഷറർ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ. സോമൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേന്ദ്ര ലാൽ ദത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രഭാസ് വാഗമൺ, റെജി വണ്ണപ്പുറം, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് മനീഷ് കുടിക്കയത്ത്, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ് തട്ടുപുര, തൊടുപുഴ മുനിസിപ്പൽ പ്രസിഡന്റ് അശോകൻ, ബി.ഡി.എം.എസ് നേതാക്കളായ മൃദുല വിശ്വംഭരൻ, പൊന്നമ്മ രവീന്ദ്രൻ, ഇന്ദു ബിജു, ബി.ഡി.വൈ.എസ് തൊടുപുഴ മണ്ഡലം നേതാക്കന്മാരായ മനു കരിങ്കുന്നം, ശരത് കുണിഞ്ഞി എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോട്ടയത്ത് നടക്കുന്ന നാലാമത് ബി.ഡി.ജെ.എസ് ജന്മദിനാഘോഷത്തിൽ ജില്ലയിൽ നിന്ന് ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ജില്ലയിൽ നടക്കുന്ന ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ യോഗം തീരുമാനമെടുത്ത് വാഗമണ്ണിലെ കവളപ്പാറയിലെ പാറമട ലോബിയുടെ വിഷയത്തിൽ ജനങ്ങളോടൊപ്പം നിന്ന് സമരത്തിൽ പങ്കാളിയാവാൻ യോഗം തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് വി. ജയേഷ് അറിയിച്ചു.