ചെറുതോണി: മുരിക്കാശ്ശേരിയിൽ നിന്നും പഴകിയ മത്സ്യങ്ങൾ ആരോഗ്യ വകുപ്പ് പിടികൂടി. മുരിക്കാശ്ശേരി ടൗണിൽ പ്രവർത്തിക്കുന്ന ജീസസ് ഫിഷറീസ് എന്ന സ്ഥാപനത്തിലാണ് കേടായ മത്സ്യം വിൽപ്പന നടത്തിയത്. പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് അരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് പരിശോധന നടത്തിയത്. പഴകിയതും കേടായതുമായ അൻപത് കിലോയോളം മത്സ്യമാണ് വാത്തിക്കുടി ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത്. ഉപയോഗിക്കുവാൻ പറ്റാത്ത തരത്തിലുള്ള കേടായ മത്സ്യങ്ങളാണ്സ്ഥാപനത്തിൽ വിൽക്കുന്നതെന്ന് പൊതുജനങ്ങൾ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം നോബിൾ ജോസഫിനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാജുവിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇലെ ഉച്ചകഴിഞ്ഞ് ആരോഗ്യ പ്രവർത്തകർ റെയ്ഡ് നടത്തിയത്. അൻപത് കിലോയോളം പച്ച മത്സ്യവും അഞ്ച് കിലോയോളം ഉണക്ക മത്സ്യവുമാണ് പിടികൂടിയത്. 10000 രൂപ ഗ്രാമ പഞ്ചായത്ത് മത്സ്യവിപണ സ്ഥാപനത്തിൽ നിന്ന് പിഴയീടാക്കി താക്കീത് നൽകി. ജില്ലാ പഞ്ചായത്തംഗം നോബിൾ ജോസഫ് ഗ്രാമ പ . പ്രസിഡന്റ് പി. കെ രാജു, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ഉദയകുമാർ, ഉണ്ണികൃഷ്ണൻ, സുജിത്ത് പഞ്ചായത്ത്. അസി സെക്രട്ടറി സജീവൻ എന്നിവരുടെ നേതൃത്യത്തിലാണ് പരിശോധന നടത്തിയത്.