തൊടുപുഴ: കേരള കള്ള് ചെത്ത് വ്യവസായ ക്ഷേമനിധി ബോർഡിൽ നിന്ന് ഇടുക്കി, തൊടുപുഴ താലൂക്കുകളിലുള്ള പെൻഷൻ, സാന്ത്വന പെൻഷൻ, കുടുംബ പെൻഷൻ എന്നിവ വാങ്ങുന്നവരുടെ യോഗം ഡിസംബർ മൂന്നിന് രാവിലെ 10ന് തൊടുപുഴ കെ.എസ്. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ (സി.ഐ.ടി.യു) ചേരും. പെൻഷൻ ലഭിക്കുന്നതിന് ഈ വർഷം മുതൽ നടത്തേണ്ട മസ്റ്ററിംഗിനെക്കുറിച്ചും ക്ഷേമനിധി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും വിശദീകരിക്കും. യോഗത്തിൽ മുഴുവൻ പെൻഷൻകാരും പങ്കെടുക്കണമെന്ന് പെൻഷനേഴ്സ് യൂണിയൻ കൺവീനർ കെ.വി. ജോയി അഭ്യർത്ഥിച്ചു.