തൊടുപുഴ:ബിപിസിൽ വിൽപ്പനക്കെതിരെയും ബിപിസിൽ തൊഴിലാളികളുടെ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും അധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലയിലാകെ പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴ സിവിൽ സ്റ്റേഷനിൽ പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി ടി ജി രാജീവ് അദ്ധ്യക്ഷത വഹിച്ചു.കെജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ കെ കെ ഷാജി, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ, കെഎംസിഎസ് യു സംസ്ഥാന എക്സിക്യൂട്ടീവംഗം സി ബി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇടുക്കി സബ് ട്രഷറിയിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാറും പീരുമേട് സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം രാജീവ് ജോണും ഉദ്ഘാടനം ചെയ്തു. നീന ഭാസ്‌കരൻ,വിഎസ്എം നസീർ,വിഎസ് സുനിൽ, ജി ഷിബു,സജിമോൻ ടി മാത്യു,ഡി ഷാജു, എം എസ് രാജേന്ദ്രൻ,കെ സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.