തൊടുപുഴ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും ഇടുക്കി ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഡിസംബർ 6 7 തീയതികളിൽ തൊടുപുഴ മുട്ടം മൂലമറ്റം കരിംകുന്നം എന്നിവിടങ്ങളിലായി നടക്കും. ഡിസംബർ 6ന് രാവിലെ 9ന് ഫുട്‌ബോൾ മത്സരങ്ങൾ വെങ്ങല്ലൂർ സോക്കർ സ്‌കൂൾ ഗ്രൗണ്ടിലും ക്രിക്കറ്റ് മത്സരങ്ങൾ മുതലക്കോടം സെന്റ് ജോർജ് സ്‌കൂൾ ഗ്രൗണ്ടിലും വോളീബോൾ മത്സരങ്ങൾ കരിങ്കുന്നം നെടിയകാട് ലിറ്റിൽ ഫ്ളവർ സ്റ്റേഡിയത്തിലും ഗ്രൗണ്ടിലും ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ ചുങ്കം ഇന്ത്യൻ സ്‌പോർട്സ് ബാഡ്മിന്റൺ അക്കാദമിയിലും പഞ്ചഗുസ്തി മത്സരങ്ങൾ മുൻസിപ്പൽ സ്റ്റേഡിയത്തിലും നടക്കും പരിപാടിയുടെ ഉദ്ഘാടനം വൈകിട്ട് 5ന് തൊടുപുഴ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും പരിപാടിയോടനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട് മൂന്നിന് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ചു മുൻസിപ്പൽ സ്റ്റാൻഡിൽ സമാപിക്കും ഡിസംബർ 7ന് കലാമത്സരങ്ങളും അത്ലറ്റിക് മത്സരങ്ങളും ചെസ്സ് മത്സരങ്ങളും കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്‌കൂളിലും കബഡി മൂലമറ്റം സെന്റ് ജോസഫ് അക്കാദമിയിലും ബാസ്‌കറ്റ് ബോൾ മത്സരങ്ങൾ മുട്ടം സാന്താൾ ജ്യോതി പബ്ലിക് സ്‌കൂളിലും നീന്തൽ മത്സരങ്ങൾ കരിങ്കുന്നം നീന്തൽ കുളത്തിലും വടംവലി മത്സരം കോലാനി ബൈ പാസ്സിലുമായി നടക്കും . കേരളോത്സവത്തിന്റെ സമാപനം 7ന് വൈകിട്ട് കരിങ്കുന്നത്ത് നടത്തും