കുമളി: ബി. ജെ. പി.യുടെ നേതൃത്വത്തിൽ ഇന്ന് അണക്കര മുതൽ കുമളി വരെ ഗാന്ധിജി സങ്കൽപ്പ പദയാത്ര നടത്തും. ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മ വാർഷികത്തോട് അനുബന്ധിച്ചാണ് പദയാത്ര നടത്തുന്നത്. കുമളിയിൽ നടക്കുന്ന പദയാത്രയുടെ സമാപനം ബി. ജെ. പി. സംസ്ഥാന സമിതി അംഗം വി. വി. രാജേഷ് ഉദ്ഘാടനം ചെയ്യും. പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് സി.സന്തോഷ് കുമാറാണ് ജാഥ ക്യാപ്ടൻ.