തൊടുപുഴ: സൗഹൃദ ദിനാചരണത്തോടനുബന്ധിച്ച് കുടയത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. എൻ.സി.സി ഓഫീസർ ഡോ. എൻ. ഷിബുവിന്റെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ നിന്ന് ഭക്ഷ്യവിഭവങ്ങൾ സമാഹരിച്ച് സ്കൂളിൽ എത്തിച്ച് പാചകം ചെയ്യുകയായിരുന്നു. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ് എന്നിവയോടൊപ്പം പുട്ട്, ദോശ, ചപ്പാത്തി, പൂരി, മീൻകറി, മീൻ അച്ചാർ, കടലക്കറി, തേങ്ങാ ചമ്മന്തി, മുളക് ചമ്മന്തി, ഓംലെറ്റ്, ഐസ്ക്രീം, ഫുൾജാർ സോഡ തുടങ്ങിയ വൈവിദ്ധ്യമാർന്ന വിഭവങ്ങൾ മേളയിലുണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ എസ്.ഡി. ഷീജ, പി.ടി.എ പ്രസിഡന്റ് വി.സി. ബൈജു, എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി. അനു, സൗഹൃദ കോ-ഓഡിനേറ്റർ ഷൈനി തോമസ്, സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ, വിദ്യാർത്ഥി പ്രതിനിധികളായ ജി. അനന്തകൃഷ്ണൻ, ആദർശ് കെ.എസ്, അമൃത കെ.എം, ശ്രീകുട്ടി. എസ്, ആദർശ് കെ.ബി എന്നിവർ ഭക്ഷ്യമേളയ്ക്ക് നേതൃത്വം നൽകി.