biju

നെടുങ്കണ്ടം: ബിജുമോന്റെ അദ്ധ്വാനത്തിന് സർക്കാരിന്റെ അംഗീകാരം. സംസ്ഥാനകൃഷി വകുപ്പിന്റെ കർഷകോത്തമ അവാർഡ് ലഭിച്ചതിലുള്ള സന്തോഷത്തിൽ വലിയതോവാള കളപ്പുരയ്ക്കൽ ബിജുമോൻ ആന്റണിയും കുടുംബാംഗങ്ങളും. സമ്മിശ്രകൃഷി ചെയ്യുന്ന കർഷകനാണ് ബിജു. മീൻ,ആട്, കരിങ്കോഴി, മുട്ടക്കോഴി, അലങ്കാര പക്ഷികൾ, തേനിച്ച കൃഷി, പഴവർഗ്ഗങ്ങൾ, പച്ചക്കറി, ഏലം കുരുമുളക്, എന്നി കൃഷി നടത്തി വരുന്നത്.
ഒരേക്കർ 60 സെന്റ് സ്ഥലത്താണ് കൃഷി നടത്തുന്നത്. ഗിഫ്റ്റ് സിലോപ്പിയ, ഫിരാനാ എന്നി ഇനങ്ങളിൽപ്പെട്ട അഞ്ച് ടൺ
മത്സ്യമാണ് ഈ വർഷം വിൽപ്പനയ്ക്കായി ഒരുങ്ങിയിരിക്കുന്നത്. 13 ലക്ഷത്തോളം തുകയാണ് ഈ ഇനത്തിൽ തന്നെ വരുമാനം. മിറാക്കൾ ഫാം ഹൗസ് എന്ന പേരിൽ 10 വർഷത്തോളമായി നടത്തുന്ന സമ്മിശ്ര കൃഷിയ്ക്ക് വിവിധഅവാർഡുകൾ ലഭിച്ചിട്ടുണ്ട്. ജൈവഗ്രാം കാർഷികമേള 2017 അവാർഡ്, 2018ൽ കൃഷി വകുപ്പിന്റെ ജില്ലാ അവാർഡ് അടക്കം നിരവധി അവാർഡുകളാണ് ഇതിനോടകം ലഭിച്ച് കഴിഞ്ഞു. 2000ത്തോളം കരിങ്കോഴി കുഞ്ഞുങ്ങളെയാണ്മുട്ടവിരിയിച്ച് ഉൽപ്പാദിപ്പിക്കുന്നു. എല്ലാ ഇനത്തിൽപ്പെട്ട ആടുകളും അലങ്കാര ആടുകൾ സഹിതം ഈ ഫാമിൽ ബിജു വളർത്തുന്നുണ്ട്. കൃഷിയ്ക്ക് സഹായത്തിനായി ഭാര്യ കുഞ്ഞുമോളും വിദ്യാർത്ഥികളായ മക്കൾ അമൽ, ആഫേൽ
എന്നിവരും എപ്പോഴും ബിജുവിന് കൂട്ടായി ഉണ്ട്. മികച്ച കൃഷിയിലൂടെ നല്ല നേട്ടം ലഭിച്ച ഈ കർഷകന്റെ കൂട്ടായി പാമ്പാടുംപാറ കൃഷിഭവനും എല്ലാവിധ സഹായവുമായി എത്താറുണ്ടെന്ന് ബിജുപറയുന്നു.