edavetty

തൊടുപുഴ : ഇടവെട്ടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം പി.ജെ.ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 25 ലക്ഷം ഉപയോഗിച്ചാണ് നിർമാണം. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ഇടവെട്ടി പി.എച്ച്.സി. യെ ഫാമിലി ഹെൽത്ത് സെന്റർ ആക്കുവാനും ആശുപത്രിയിൽ എത്തുന്നരോഗികൾക്ക് കൂടുതൽഡോക്ടർമാരുടെസേവനവും ലാബ് അടക്കമുള്ള അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കാൻ സാധിക്കും . ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യുജോൺ മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് സ്വാഗതം പറഞ്ഞുബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ്‌ ജോസ്, സീന ഇസ്മായിൽ, ജിമ്മിപോൾ, സിബിജോസ്, ബീന വിനോദ്, ബീവി സലിം, അശ്വതി. ആർ. നായർ, ജസീല ലത്തീഫ്, ഇ.കെ. അജിനാസ്, ഷീല ദീപു, എ.കെ. സുഭാഷ് കുമാർ, പി. പ്രകാശ്, സീന നവാസ്, ജില്ലാ പാലിയേറ്റീവ്‌നോഡൽ ഓഫീസർഡോ.അജി, സെക്രട്ടറി ദേവി പാർവ്വതി, മെഡിക്കൽ ഓഫീസർ ഡോ. മരീന, , ആശ പ്രവർത്തക ലീല ശിവദാസൻ എന്നിവർ സംസാരിച്ചു.