ചെറുതോണി: ബി.ജെ.പിയുയർത്തുന്ന വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ മതേതര പാർട്ടികളുടെ കൂട്ടായ്മയ്ക്ക് എൻ.സി.പി മുഖ്യ പങ്കുവഹിക്കുമെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.പി പീതാംബരൻ മാസ്റ്റർ. എൻ.സി.പി കി ജില്ലാ കൺവെൻഷനും മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് സ്വീകരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. . ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ദേശിയ സെക്രട്ടറി കെ.ജെ ജോസ്‌മോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജൻ മാസ്റ്റർ, ജില്ലാ ഭാരവാഹികളായ സിനോജ് വള്ളാടി, ടി.പി രാജപ്പൻ, ജോൺസൺ കുഴിപ്പിൽ, അരുൺ പി മാണി, കെ.എം പൈലി, കെ.എ ശശികുമാർ, എൽസി ജോണി, ബ്ലോക്ക് പ്രസിഡന്റ്ുമാരായ അലൻ ഇടുക്കി, വർഗീസ് പൈലി, കെ.ജെ ജോണി, എം.എസ് സിജു, പോഷക സംഘടനാ പ്രസിഡന്റുമാരായ എ.കെ കുഞ്ഞ് , സി.എം ഇല്യാസ്, എൽസമ്മ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.