തൊടുപുഴ: തൊണ്ടിക്കുഴ അമൃതകലശ ശാസ്താക്ഷേത്രത്തിലെ മണ്ഡലമഹോത്സവവും ആഴിപൂജയും നീരാഞ്ജന സമർപ്പണവും 30ന് നടക്കും. 30ന് വൈകിട്ട് 6ന് സമൂഹാരാധന, 8ന് വിളക്കുവയ്പ്, തുടർന്ന് ശാസ്താംപാട്ട്, പറവയ്പ്, 12ന് എതിരേൽപ്പ്, രാത്രി ഒന്നിന് ആഴിപൂജ. വളയനാൻ ഗോപാലകൃഷ്ണൻ നായർ മുഖ്യകാർമ്മികനാകും.