ചെറുതോണി:കഞ്ചാവുമായി സഹോദരൻമാരായ മൂന്ന് പേരെ ഇടുക്കി പൊലീസ് പിടികൂടി. ചുരുളി സ്വദേശികളായ കളപ്പുരയ്ക്കൽ വീട്ടിൽ സോബിൻ, സോജിൻ, സോമിൻ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും മുപ്പത്തിയാറു ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വെള്ളപ്പാറ ഡാം ടോപ്പ് ത്രീ യിൽ പൊലീസ് പെട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കളെ കണ്ടപ്പോൾ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.